കോട്ടയം:നവ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഫിറോസ് കുന്നംപറമ്പ്. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വരുന്ന അമ്മയുടെ അടക്കമുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു.
ഇന്ന് ഫിറോസിന് ഒരു വാഹനം സമ്മാനിച്ചിരിക്കുകയാണ് സഹൃത്തായ നെഹ്ദി അഷ്റഫ്. വ്യവസായി കൂടിയായ നെഹ്ദി ഒരു ഇന്നോവാ ക്രിസ്റ്റയാണ് സമ്മാനമായി നല്‍കിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന് താക്കോലും വാഹനത്തിന്റെ രേഖകളും നല്‍കിയത്.”ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വണ്ടി ഓടുക. അപകടത്തില്‍പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം.” ഫിറോസ് താക്കോല്‍ വാങ്ങിക്കൊണ്ട് പറഞ്ഞു.