കാഞ്ഞിരപ്പള്ളി: കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു. ക്ലാസിലും പുറത്തും അവസാനം മരണത്തിലേക്കുള്ള യാത്രയിലും അവർ ചേർന്നിരുന്നു. ഇരുവർക്കും സമാനതകളും പലതായിരുന്നു. രണ്ടുപേരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥർ. ഐറിന്റെ പിതാവ് പി.ടി. ജോർജ് എസ്ഐയും മെറിന്റെ പിതാവ് ദേവസ്യ പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. ഇരുവർക്കും ഓരോ സഹോദരിമാരാണുള്ളത്.
മരണത്തിലും വേർപിരിയാതെ…! കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു; ഇരുവർക്കും സമാനതകളും പലതായിരുന്നു
