എങ്ക വീട്ടു മാപ്പിളയുടെ അവസാന റൗണ്ടില്‍ ആര്യ വഞ്ചിച്ച മലയാളി പെണ്‍കുട്ടിക്ക് ആശ്വാസമേകി കൂട്ടുകാര്‍;സീതാലക്ഷ്മിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ശ്വേതയും ശ്രിയയും…

ചെന്നൈ: നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെ വന്‍വിവാദങ്ങളാണ് ഉണ്ടാക്കിയത്. റിയാലിറ്റി ഷോയുടെ ഫൈനലില്‍ ആരെയും വിവാഹം കഴിക്കാതെ ആര്യ മുങ്ങുകയും കൂടി ചെയ്തതോടെ വിവാദം പുതിയ തലത്തിലെത്തുകയും ചെയ്തു. മത്സരത്തിന്റെ ഫൈനലില്‍ മൂന്നു പെണ്‍കുട്ടികളാണ് ഇടം പിടിച്ചത്. ഒരാളെ വിവാഹം കഴിച്ച് മറ്റുള്ളവരെ നിരാശനാക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് ആര്യ നൈസായി തടിയൂരിയത്.

ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തില്‍ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്നതെന്ന ചോദ്യമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മലയാളി മത്സരാര്‍ത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു അടുത്ത കൂട്ടുകാരും പരിപാടിയിലെ മത്സരാര്‍ഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും ശ്വേത മോഡലുമാണ്. സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന വാക്കുകളുമായി ഇരുവരും രംഗത്തെത്തി.

നീ ഓക്കേ അല്ലെന്ന് എനിക്കറിയാം. പക്ഷെ, ഞങ്ങളുണ്ട് നിന്റെ കൂടെ. ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടാകും. വെറുക്കുന്നുണ്ടാകും വിലയിരുത്തുന്നുണ്ടാകും. നമ്മള്‍ പരസ്പരം എങ്ങനെ നിലകൊള്ളുന്നുവെന്നതാണ് നമ്മെ നാം ആകുന്നത് ശ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒരാളുടെ നല്ലകാലത്തല്ല കഷ്ടകാലത്താണ് സുഹൃത്തുക്കള്‍ അവരുടെ സ്‌നേഹം പ്രകടമാക്കേണ്ടത് എന്ന് ശ്വേത കുറിക്കുന്നു.

നീ എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കുന്നതാണ് എനിക്ക് വേണ്ടത്, എന്നും സന്തോഷത്തോടെ മാത്രം ഇരിക്കൂ എന്നും പറഞ്ഞ് സീതയുടെ രസകരമായ വിഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്വേത.ആര്യയുടെ തീരുമാനത്തെ മാനിക്കുന്നു എന്നും വേണ്ട സമയത്ത് ചിന്തിച്ച് അദ്ദേഹം തീരുമാനം പറയട്ടെ എന്നുമായിരുന്നു ഫൈനലില്‍ എത്തിയ മൂന്നു പെണ്‍കുട്ടികളും പറഞ്ഞത് എങ്കിലും പ്രേക്ഷകര്‍ ആര്യ ഈ പെണ്‍കുട്ടികളെ ചതിച്ചുവെന്ന അഭിപ്രായമാണ് കൂടുതലായും ഉയര്‍ത്തുന്നത്.

വധുവിനെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനി്ക്ക് ജീവിക്കാന്‍ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാല്‍ ആദ്യം ഇതാരും വിശ്വസിച്ചിരുന്നില്ല. പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരലളും നല്‍കിയപ്പോള്‍ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിക്ക് ഡിമാന്റുകള്‍ ഒന്നു മില്ലെന്നും തന്നെ സ്‌നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോണ്‍ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതില്‍ നിന്നാണ് 16 പെണ്‍കുട്ടികളെ ഷോയിലേയ്ക്ക് തിരഞ്ഞെടുത്തത്.

 

Related posts