പാലക്കാട്: സുഹൃത്തിന്റെ മൃതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ചു കയറി യുവാക്കൾ. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തിക്കൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിക്കുകയായിരുന്നു.
രാത്രി സമയത്ത് മോർച്ചറിയിൽ മൃതദേഹം കാണാൻ അനുവദിക്കുന്നതല്ല. ഇതിനെ തുടർന്നാണ് സുഹൃത്തിന്റെ മൃതദേഹം കാണാനെത്തിയ യുവാക്കൾ തർക്കിച്ച് മോർച്ചറിയുടെ ചില്ലുവാതിൽ തകർത്ത് അകത്ത് കയറിയത്.