മേപ്പയൂരില്‍ വിവാഹ വീട്ടില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ചയാണ് സംഭവം.
മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി.
പിന്നാലെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.