റാഞ്ചി: ജാര്‍ഖണ്ഡില്‍ ഭൂമിതര്‍ക്കത്തിനിടെ യുവാവ് ബന്ധുവിന്റെ കഴുത്തറത്തു. കുന്തി ജില്ലയിലെ മുര്ഹൂ സ്വദേശിയായ കാനു മുണ്ട(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ സാഗര്‍ മുണ്ടയും ഭാര്യയുമടക്കം ആറുപേര്‍ പിടിയിലായി.
കാനു മുണ്ട എന്ന യുവാവ് വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയത്ത് ബന്ധുവായ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ഇവിടെയെത്തി ഇയാളെ അപകടപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. കഴുത്തറത്തശേഷം അറുത്തുമാറ്റിയ തലയോടൊപ്പം ഇവര്‍ സെല്‍ഫി എടുത്തെന്നും പോലീസ് വ്യക്തമാക്കി.
പ്രതികളുടെ മൊബൈല്‍ ഫോണുകളും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
ഭൂമിയുടെ പേരില്‍ ഇരുകുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.