ദിവസേന സമൂഹ സാധ്യമങ്ങളിൽ നിരവധി വീഡിയോകൾ വെെറലാകുണ്ട്. അത്തരത്തിൽ വെെറലാകുന്ന വീഡിയോകളിൽ നമ്മുടെ കണ്ണും മനസും നിറയിക്കുന്നവയുമുണ്ട്. കാഴ്ചക്കാരന് അത്യധികം സന്തോഷം തോന്നുന്ന വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്.
വർഷങ്ങൾക്ക് മുൻപ് നിങ്ങളോടൊപ്പം പഠിച്ച സുഹൃത്തിനെ കാണണമെന്ന് തോന്നിയാൽ ഒരൊറ്റ ക്ലിക് മതി.
സുഹൃത്ത് നിങ്ങളുടെ മുൻപിലെത്തും. അത്രയേറെ സോഷ്യൽ മീഡിയ വളർന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നു വരവിനും മുൻപൊരു കാലഘട്ടമുണ്ടായിരുന്നു.
അന്നത്തെ കാലത്ത കത്തുകളിലൂടെയും മറ്റുമായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇന്നത് വാട്സ്ആപ്പിലേക്കും, ഫേസ്ബുക്കിലേക്കും ഇൻസ്റ്റയിലേക്കുമൊക്കെ മാറിയിരിക്കുന്നു.
നീണ്ട 55 വർഷങ്ങൾക്കിപ്പുറം തന്റെ ആത്മാർത്ഥ സുഹൃത്തിനെ കണ്ടപ്പോഴുള്ള ഒരു മുത്തശ്ചന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വെെറലാകുന്നത്.
മുത്തശ്ചൻ തന്റെ ചെറുമകനോട് തന്റെ കൂട്ടുകാരന്റെ കാര്യം പറയുകയായിരുന്നു. മോനെ എനിക്ക് എന്റെ കൂട്ടുകാരനെ ഒന്നു കാണണം.
ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്ന് മുത്തശ്ചൻ പറഞ്ഞപ്പോൾ അത് നിരസിക്കാനും ആ ചെറുമകനു തോന്നിയില്ല. മുത്തശ്ചന്റെ കൂട്ടുകാരന ചെറുമകൻ അദ്ദേഹത്തിന്റെ മുൻപിലെത്തിച്ചു. അവർ തമ്മിൽ 55 വർഷം മുൻപ് കണ്ടതാണ്. രണ്ടാളുടെയും രൂപങ്ങൾ മാറി. കാലം മാറി പക്ഷേ സ്നേഹത്തിനു മാത്രം യാതൊരു കുറവും ഉണ്ടായില്ല.
ഒരു ദിവസം മുത്തശ്ശൻ എന്നോട് പറഞ്ഞു, മോനെ എനിക്ക് എന്റെ കൂട്ടുകാരനെ ഒന്നു കാണണം. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്ന്.
നീണ്ട 55 വർഷങ്ങൾക്കിപ്പുറം ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ അറിയാതെ നിറഞ്ഞൊഴുകിയ ആ കണ്ണുകൾക്കൊപ്പം എന്റെ കണ്ണുകളും ഉണ്ടായിരുന്നു. എന്ന കുറിപ്പോടെ പ്രവീൺ കണ്ണായിൽ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.