അടച്ചിട്ടിരിക്കുന്ന കൂട്ടില്‍ കിടക്കുന്ന ഒരു സിംഹത്തെ പോലും പേടിയോടെ കാണുന്നവരാണ് നമ്മള്‍.ഒരു മനുഷ്യനെ കൈയില്‍ കിട്ടിയാല്‍ എന്താകും സിംഹം ചെയ്യുക എന്നാലോചിക്കുന്പോഴേ ആധിയേറും.
എന്നാൽ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നൊരു വീഡിയോയില്‍ വ്യത്യസ്തമായൊരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
സിംഹം ഓടിവന്ന് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ഇങ്ങനെ ചാടി കെട്ടിപ്പിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരും സിംഹം ഇങ്ങനെ ചെയ്യുന്നത് വലിയ അത്ഭുതമാണ്.
കെട്ടിപ്പിടിക്കുവാനായി കൈകള്‍ നീട്ടി നില്‍ക്കുന്ന ആളുടെ അടുത്തേക്ക് ഓടിയെത്തി സിംഹം അയാളെ ആലിംഗനം ചെയ്യുകയാണ്. തുടര്‍ന്ന് രണ്ടുപേരും താഴേക്ക് വീഴുകയാണ്.
വീഴുന്ന സമയത്തും രണ്ട്‌പേരും പിടിവിട്ടിട്ടില്ല. ആഫ്രിക്കന്‍ ആനിമല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അപൂർവ്വമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക