ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ദുബായിലായിരുന്നെങ്കിൽ, 17 ന് ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിജ്ഞാനമുള്ള മമ്മി സെഞ്ച്വറിയാണ്.
എംഎസ് ക്രിയേഷൻസിനുവേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും സംവിധാനവും നിർവഹിക്കുന്ന ഫ്രണ്ട്ഷിപ്പ് ചിത്രീകരണം കോടനാടും, പെരുമ്പാവൂരുമായി പുരോഗമിക്കുകയാണ്. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, എന്നിവരോടൊപ്പം, റഫീക് ചോക്ളി, നായികാ നായകന്മാരായ, കിരൺകുമാർ, അനയ്, സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, ജോസ് ദേവസ്യ, നസീറലി കുഴിക്കാടൻ തുടങ്ങിയവർ ഷെട്ടി മണിയുടെ കാമറായ്ക്കു മുമ്പിൽ കഥാപാത്രങ്ങളായി.
എഡിറ്റർ-ഷിബു പി.എസ്, സംഗീതം-അൻവർ അമൽ, ആലാപനം-നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ-അർജുൻ ദേവരാജ്. ആർട്ട്-അരവിന്ദ് രവി, മേക്കപ്പ്-നിഷാദ് സുപ്രൻ, കോസ്റ്റ്യൂം-അബ്ബാസ് പാണാവളളി, സ്റ്റിൽ-ഷാബു പോൾ, ഫോക്കസ് പുള്ളർ-വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ്-സംഗീത് കുമാർ, മാനേജർ – വെൽസ് കോടനാട്, പിആർഒ-അയ്മനം സാജൻ.