അന്താരാഷ്ട്ര സൗഹൃദ ദിനം; അറിയാം സൗഹൃദ ദിനത്തിന്‍റെ സവിശേഷതകള്‍

മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്പ്യാദമാണ് സുഹൃത്ത് ബന്ധങ്ങള്‍. നമ്മുടെ ജീവത്തിലെ സുഹൃത്ത് ബന്ധത്തിന്‍റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ30ന് അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിച്ചു വരുന്നു.

എന്നാല്‍ എല്ലാ രാജ്യങ്ങളും ജൂലൈ 30ന് അല്ല സൗഹൃദ ദിനമായി ആചരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.

2011ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അന്താരാഷ്ട്ര സൗഹൃദ ദിനം അംഗീകരിച്ചു. ജനങ്ങളും രാഷ്ട്രങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സൗഹൃദം സമൂഹങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതിന് പ്രചോദനമാകുമെന്ന ആശയത്തോടെയാണ് സൗഹൃദ ദിനാചരണം പ്രഖ്യാപിച്ചത്.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, ദാരിദ്ര്യം, സുരക്ഷ, വികസനം, സാമൂഹി ഐക്യം, ജനങ്ങള്‍ക്കിടയിലെ സമാധാനം എന്നിവയെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങളുമായി ലോകം പോരാടുന്നത് തുടരുകയാണ്.

സമാധാനപരമായ ഭാവിയെ ഭീഷണിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളെയും ഒരുമിച്ച് ഇല്ലാതാക്കുവാന്‍ കഴിയുമെന്ന് ഉറപ്പാക്കി വിശ്വാസത്തിന്‍റെ ബന്ധം സ്ഥാപിക്കുകയാണ് അന്താരാഷ്ട്ര സൗഹൃദ ദിനം ലക്ഷ്യമിടുന്നത്.

 

 

Related posts

Leave a Comment