അകാലത്തിൽ ചരമമടഞ്ഞ പ്രിയ സുഹൃത്തിന്റെ സ്മരണയ്ക്കായി അമേരിക്കയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഗ്രാൻഡ് കാൻയോണിലെ ഹവാസുപായ് വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ഒരാൾ താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഏകദേശം നൂറ് അടി മുകളിൽ നിന്നുമാണ് അദ്ദേഹം താഴേക്കു ചാടിയത്.
നാളുകൾക്കു മുന്പേ ഇതേ സ്ഥലത്തു നിന്നും താഴേക്കു ചാടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന്റെ സുഹൃത്ത് മരണപ്പെട്ടിരുന്നു. തന്റെ സുഹൃത്തിന്റെ ആഗ്രഹം പൂർത്തിയാക്കാനും അദ്ദേഹത്തിന്റെ ഓർമയ്ക്കുമായാണ് ഇതേ സ്ഥലത്തു നിന്നും ചാടാണമെന്ന ആഗ്രഹം ഇയാളിൽ ഉരുത്തിരിഞ്ഞത്. താഴേക്കു ചാടുന്നതിനു മുന്പ് തന്നെ നോക്കി നിൽക്കുന്നവരെ നോക്കി അദ്ദേഹം കൈ വീശികാണിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് താഴേക്കു ചാടിയ അദ്ദേഹം അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു.
ഈ ലോകത്തു നിന്നും വിടവാങ്ങിയ തന്റെ സുഹൃത്ത് ബാക്കിവച്ച ആഗ്രഹം പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് അദ്ദേഹം സ്ഥലത്തു നിന്നും പോയത്.