ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ബ​ഞ്ചു​ക​ളി​ല്‍ ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്ന സ​ങ്ക​ല്‍​പ്പത്തില്‍ ​ ദിവ്യബലിയർപ്പിച്ച് വൈദികൻ; ഹൃദയത്തിൽ സ്തോത്രം ചൊല്ലി ഇടവകജനം

കൊ​റോ​ണ​യു​ടെ കാ​ല​ത്തും നൂ​റു​ക​ണ​ക്കി​നു ദൈ​വ​ജ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യസ​ങ്ക​ൽ​പ്പ​ത്തി​ൽ ദൈ​വ​ത്തെ സ്തു​തി​ക്കു​ക ….. പാലാ അ​ന്ത്യാ​ളം പ​ള്ളി​യു​ടെ അ​ൾ​ത്താ​ര​യി​ൽ യേ​ശുനാ​ഥ​നേ​യും വി​ശു​ദ്ധ​മ​ത്താ​യി ശ്ലീ​ഹായേ​യും സാ​ക്ഷിനി​ർ​ത്തി വി​കാ​രി ഫാ.​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളിൽ അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക ജ​നം ഒ​ന്നാ​കെ​യു​ണ്ട്.

ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ബ​ഞ്ചു​ക​ളി​ല്‍ ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ലാ​ണ് ഫാ. ​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ ഓ​രോ ദി​വ​സ​വും ദേ​വാ​ല​യ​ത്തി​ല്‍ ദിവ്യബലിയര്‍​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന നി​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള അ​ന്ത്യാ​ളം സെന്‍റ് മാ​ത്യൂ​സ് ഇ​ട​വ​ക​യി​ല്‍ വി​കാ​രി ഫാ. ​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ പ​ള്ളി​യി​ലെ ബ​ഞ്ചി​ല്‍ ഇ​ട​വ​ക​യി​ലെ 240 കു​ടും​ബ​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ എ​ഴു​തി​വ​ച്ച് അ​വ​രെ സ​മ​ര്‍​പ്പി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​ത്. വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം ബ​ലി​യ​ര്‍​പ്പി​ക്കാ​നാ​കാ​ത്ത​തു ചി​ന്തി​ക്കാ​നാ​വി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഇ​തോ​ടെ​യാ​ണ് തന്‍റെ ഇ​ട​വ​കാ​ഗം​ങ്ങ​ളെ മ​ന​സി​ല്‍ കാ​ണു​ന്ന​തി​നാ​യി കു​ടും​ബ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ബ​ഞ്ചു​ക​ളി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത​ത്. ദിവ്യബലിയ​ര്‍​പ്പ​ണം ന​ട​ക്കു​മ്പോ​ള്‍ ഓ​രോ കു​ടും​ബ​ങ്ങ​ളെ​യും മ​ന​സി​ല്‍ ക​ണ്ടു​കൊ​ണ്ടും ഓ​ര്‍​ത്തു​മാ​ണ് ബ​ലി​യ​ര്‍​പ്പ​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.30 നു ​ഫാ. ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ ഒ​റ്റ​യ്ക്കാ​ണു ദിവ്യബലിയ​ര്‍​പ്പി​ക്കു​ന്ന​ത്.

പ​ക​ര്‍​ച്ച​വ്യാ​ധി​യി​ല്‍ നി​ന്നും ലോ​ക​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ടു​ള്ള അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്കും വെള്ളിയാഴ്ച രാ​ത്രി ഇ​ട​വ​ക​യി​ല്‍ തു​ട​ക്ക​മാ​യി. എ​ല്ലാ കു​ടും​ബ​ങ്ങ​ളും വീ​ട്ടി​ലി​രു​ന്നു പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല സ​മ​ര്‍​പ്പ​ണം ഏ​പ്രി​ല്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും.

ജി​ബി​ൻ കു​ര്യ​ൻ

Related posts

Leave a Comment