അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ്ങളാണ് ഇടുക്കി കുളമാവ് സ്വദേശിയായ കപ്പുച്ചിൻ വൈദികനായ ഫാ. ജിജോ കുര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ലോറേഞ്ചിലെ തൊടുപുഴ മുതൽ ഹൈറേഞ്ചിന്‍റെ അങ്ങേത്തലയ്ക്കലുള്ള കാന്തല്ലൂർ-വട്ടവട വരെ ചിത്രങ്ങളിലുണ്ട്.
1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃതമാകുന്നത്. അന്നത്തെ റവന്യുമന്ത്രിയായിരുന്ന ബേബി ജോണാണ് ഇടുക്കി എന്ന പേര് നിർദേശിച്ചത്.
കോട്ടയം ജില്ലയിലെ ഉടുന്പൻചോല, പീരുമേട്,ദേവികുളം താലൂക്കുകളും ജില്ലയിലെ തൊടുപുഴ താലൂക്കും (കല്ലൂർക്കാട്,മഞ്ഞള്ളൂർ വില്ലേജുകൾ ഒഴികെ) ചേർത്താണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി രൂപീകരിച്ചത്.
ആദ്യത്തെ നാലുവർഷം കോട്ടയത്തായിരുന്നു ആസ്ഥാനം. ഡി.ബാബു പോളായിരുന്നു ജില്ലയുടെ ആദ്യ കളക്ടർ.
ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…