ബെയ്ജിംഗ്: ചൈനക്കാരുടെ വിചിത്രമായ ഭക്ഷണരീതികൾ മറ്റു രാജ്യക്കാർക്ക് അതിശയമാണ്! അതിൽ ചിലതാകട്ടെ അറുപ്പുളവാക്കുന്നതും. തരംഗമായി മാറിയ “കല്ല് കറി’ ഉൾപ്പെടെയുള്ള അതിവിചിത്രമായ ഭക്ഷണ പദാർഥങ്ങളുടെ പേരിൽ ചൈനക്കാർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനൊപ്പം പരിഹാസത്തിനും ഇരയാകാറുണ്ട്.
ജനപ്രിയവിഭവമായ പിസയുടെ മുകളിൽ തവളയെ വറുത്തുവച്ചാണു പുതിയ രുചിക്കൂട്ട് ചൈനയിൽ തയാറാക്കിയത്. തവളയെ മുഴുവനായി പൊരിച്ചു പിസയുടെ മുകളിൽ അലങ്കരിച്ചുവയ്ക്കുകയാണു ചെയ്യുന്നത്.
പിസയുടെ മുകളിൽ മല്ലിയില മുറിച്ചു വിതറിയശേഷമാണു തവളയെ പൊരിച്ചുവയ്ക്കുക. “എക്സി’ലാണ് പിസയുടെ പുത്തൻ അവതാരം പ്രത്യക്ഷപ്പെട്ടത്.
പിസയുടെ പുത്തൻ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ന്യൂജൻ വിഭവം പരീക്ഷിച്ചു നോക്കിയ ചിലർ അവകാശപ്പെട്ടു. സമ്മിശ്രപ്രതികരണങ്ങളാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.