പരമ്പരാഗത ചികിത്സ തേടി പോകുന്ന ആളുകൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. ചില സമയങ്ങളിൽ അത്തരം ചികിത്സാ രീതികൾ ജീവനെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകാം. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മെക്സിക്കൻ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്സിക്കൻ നടി രോഗശാന്തി ചടങ്ങിനിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചു. പിന്നാലെ മരണത്തിനു കീഴടങ്ങി. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് എന്ന നടിയാണ് പരമ്പരാഗത ചികിത്സയ്ക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ചത്. തെക്കേ അമേരിക്കൻ പരമ്പരാഗത ആചാരത്തിലെ ഒരു ചടങ്ങാണ് ശരീരത്തില്‍ അടങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളാന്‍ തവള വിഷം അടങ്ങിയ പാനീയമായ കോംബോ കുടിക്കുക എന്നത്.
ഈ പരമ്പരാഗത ചടങ്ങിൽ പങ്കെടുക്കുന്നവർ ആദ്യം ഒരു ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം. ശേഷം അവരുടെ ചർമ്മത്തിൽ ചെറിയ പൊള്ളലുകൾ ഉണ്ടാക്കും. പിന്നീട് ഈ മുറിവുകളിൽ തവളയുടെ സ്രവം തേക്കും. അതിനുശേഷം ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ തവളയുടെ വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കും. ഇത് കുടിച്ചതോടെ ദേഹാസ്വാസ്ത്യം സംഭവിച്ച യുവതി മരണത്തിനു കീഴടങ്ങുകയായിരുന്നു.