കാപ്സിക്കത്തിനുള്ളില്‍ ജീവനുള്ള തവള. കാനഡയിലെ ക്യൂബക്ക് സ്വദേശികളായ ദമ്പതികള്‍ക്കാണ് ഈ അനുഭവമുണ്ടായത്. രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കാപ്സിക്കം മുറിച്ചത്.
അപ്പോഴാണ് അതിനുള്ളില്‍ ജീവനുള്ള തവളയിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്രീന്‍ ട്രീ തവളയാണിതെന്നാണ് ഇവരുടെ വാദം. സംഭവത്തെക്കുറിച്ച് ഇവര്‍ ക്യൂബക്കിലെ കാര്‍ഷിക മന്ത്രാലയത്തെ അറിയിച്ചു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകള്‍ എത്തുന്നുണ്ട്.