ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കിയ തവള അത്ഭുതകരമായി രക്ഷപെട്ടു. ഓസ്ട്രിയയിലെ ടൗണ്‍സ്വില്ലെയിലാണ് സംഭവം.
ലോകത്തിലെ ഏറ്റവും വിഷമുള്ള മൂന്നാമത്തെ പാമ്പായ കോസ്റ്റല്‍ തായ്പന്‍നെ വീടിന്റെ സമീപം കണ്ടെത്തിയെന്ന് ഒരു യുവതി സ്നേക് ടേക് എവേ ആന്‍ഡ് ചാപല്‍ പെസ്റ്റ് കണ്ട്രോളിന്റെ ഉടമയായ ജമീ ചാപ്പലിനെ വിളിച്ച് അറിയിച്ചിരുന്നു.
ഉടന്‍ തന്നെ വീട്ടിലെത്തിയ ജമീ കണ്ടത് പാമ്പിനെ ഒരു തവള അകത്താക്കിയതാണ്. ഇവര്‍ എത്തുമ്പോൾ പാമ്പിന്റെ തലഭാഗം മാത്രം പുറത്തുള്ള അവസ്ഥയിലായിരുന്നു. ഇവര്‍ ഉടന്‍ തന്നെ തവളയുമായി സ്ഥലത്തു നിന്നും മടങ്ങുകയും ചെയ്തു.
എന്നാല്‍ പാമ്പിന് ഇതുവരെ യാതൊരു കുഴപ്പവുമില്ലെന്നാണ് ജനീ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചാണ് ഇവര്‍ സംഭവത്തെക്കുറിച്ച് അറിയിച്ചത്. സംഭവം എന്തായാലും വൈറലായി മാറിയിരിക്കുകയാണ്.