ചിറ്റൂർ: പച്ചക്കറികൾ താലൂക്കിലുടനീളം എത്തി തുടങ്ങിയെങ്കിലും പഴവർഗ്ഗ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.ഫ്രൂട്ട് സ്റ്റാളുകളിൽ നാമമായി ലഭിക്കുന്ന പഴവർഗ്ഗങ്ങൾക്ക് വ്യാപാരികൾ വില കുത്തനെ ഉയർത്തിയിട്ടുണ്ട്. 120 രൂപയ്ക്ക് ലഭിച്ചിരുന്ന ആപ്പിൾ 160,180 നിരക്കിലും ഓറഞ്ച്, മുന്തിരി എന്നിവയും സമാനമായ വില വർധനവാണ്.
എന്നാൽ വ്യപാരികൾ പഴങ്ങൾക്ക് കൃത്രിമ ക്ഷാമം കാണിക്കുന്നതായാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്. കൊഴിഞ്ഞാന്പാറ,ചിറ്റൂർ ,കൊല്ലങ്കോട് ,മതലമട ,വണ്ടിത്താവളം എന്നീ സ്ഥലങ്ങളിലാണ് പഴവർഗ്ഗ ക്ഷാമം നേരിടുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം അനുഭവപ്പെട്ടിരുന്നതിനേക്കാൾ കൊടും ചൂടാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കൊറോണാ ഭീതിയും ലോക്ക് ഡൗണും കാരണം വീടുകളിലുള്ളവർക്ക് മരത്തണലിൽ ചെന്നിരിക്കാനും കഴിയാത്ത സാഹചര്യവുമാണുള്ളത് .ഇതിനിടെ താലൂക്കിലുട നീളം പകൽ സമയം ഇടവിട്ടുള്ള കറന്റ് പോക്ക് പൊതുജനത്തിനു ദുരിതമായിരിക്കുകയാണ്.
നാട്ടുകാർ വൈദ്യുതി തടസ്സത്തെക്കുറിച്ച് സെക്ഷൻ ഓഫീസിൽ വിളിച്ചാൽ ഫോണ് റസീവർ താഴെ വെച്ച നിലയിലാണ് അറിയുന്നത്.താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുജന സൗകര്യാർത്ഥം പച്ചക്കറിസ്റ്റാളുകൾ തുടങ്ങിയതിനു സമാനമായി പഴവർഗ്ഗ വിപണയും ഏർപ്പെടുത്തണമെന്നത് നാട്ടുകാരുടെ അടിയന്തര ആവശ്യമായിരിക്കുന്നത്.