മികച്ച ആരോഗ്യ സ്ഥിതിയ്ക്കായ് പഴങ്ങള്‍ കഴിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ പഴങ്ങള്‍ കഴിക്കുന്ന വഴി ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു.
ശക്തമായ പ്രതിരോധശേഷി ഉണ്ടെങ്കില്‍ രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് സാധിക്കും. എന്നിരുന്നാലും പഴത്തില്‍ ഉപ്പിട്ട് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഇത് ഉടന്‍തന്നെ നിര്‍ത്തുക.
പഴങ്ങള്‍ക്കൊപ്പം ഉപ്പും മസാലയും ചേര്‍ത്ത് കഴിക്കുമ്പോള്‍ രുചി കൂടുതലായി തോന്നും. ഇത് ശരീരത്തിന് യാതൊരു വിധത്തിലുള്ള ഗുണം ചെയ്യില്ലന്ന് മാത്രമല്ല, ഉപ്പ് ചേര്‍ത്ത പഴങ്ങള്‍ കഴിക്കുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
പഴങ്ങളില്‍ ഉപ്പ് വിതറുന്നത് വഴി അവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നശിക്കും. പഴങ്ങള്‍ക്കൊപ്പം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുവാനും ഇത് കാരണമാകും. ഉപ്പ് ചേർത്ത് പഴങ്ങൾ കഴിക്കുന്നത് അലർജി ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.