കോഴിക്കോട്: ചൂടുകൂടിയതോടെ പഴവിപണി ഉഷാറാകുന്നു. പഴങ്ങള്‍ക്ക് വിലവര്ധനവുണ്ടെങ്കിലും നിലവിലെ കാലാവസ്ഥമൂലം വിപണനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല.
വേനല്‍ കനത്തതോടെ പഴ വില ഇനിയും കുതിക്കാനാണ് സാധ്യത. ഇതിന്റെ ചുവട് പിടിച്ച് ജ്യൂസുകള്‍ക്കും വില ഉയരും. കൂട്ടത്തില്‍ തണ്ണിമത്തന് മാത്രമാണ് അല്പം വിലക്കുറവുള്ളത്.
20-30 രൂപയാണ് വില. മുന്തിരി 60,മുന്തിരി (പച്ച)110, ആപ്പിള്‍150-180, നാരങ്ങ.70 പേരക്ക,70, പപ്പായ 60,കൈതച്ചക്ക 60, മാമ്പഴം 100, എന്നിങ്ങനെയാണ് നിലവിലെ വിലമുന്വര്ഷങ്ങളിലേതുപോലെ ഇപ്രാവശ്യവും പഴങ്ങള്‍ കൂടുതലായും എത്തിയിരിക്കുന്നത് അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ്.
കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വില കൂട്ടിയിട്ടുണ്ടെന്ന കാര്യവും ഇവര്‍ സമ്മതിക്കുന്നുണ്ട്.
ചൂട് കൂടിയതോടെ ഏറ്റവും കൂടുതല്‍ വിൽപ്പനയുള്ളത് തണ്ണിമത്തന് , ഓറഞ്ച്, മുന്തിരി തുടങ്ങിയവയ്ക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
നിലവില്‍ പഴവിപണിയുമായ മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും സജീവമാണ്.
വില കൂടുതലാണെങ്കിലും റോഡരികലെ ഉന്തുവണ്ടികളിലും പഴക്കച്ചവടം വ്യാപകമാണ്. ഉന്തുവണ്ടികളിലാണ് നാരങ്ങ ഇപ്പോള്‍ വ്യാപകമായി വില്‍ക്കുന്നത്.
കനത്തചൂടില്ജ്യൂസ്ജ്യൂസ് കടകളിലും കൂള്‍ബാറുകളിലും വലിയ തിരക്കാണിപ്പോള്‍ .പഴങ്ങള്‍ക്ക് വില കൂടിയെങ്കിലും ജ്യൂസ് വില കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് കച്ചവടക്കാന് പറയുന്നത്.
മോര് സംഭാരം, തണ്ണിമത്തന് ജ്യൂസ് എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്.