പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്; ഏ​ത്തക്ക​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ഏ​ത്ത​ക്കാ​യു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. നോ​ന്പ് കാ​ല​ത്ത് പ​ഴ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്പു വ​രെ മൂ​ന്ന് കി​ലോ ഏ​ത്ത​യ്ക്ക നൂ​റു രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് കി​ലോ​യ്ക്ക് 70 രൂ​പ​യാ​യാ​ണ് കു​തി​ച്ചു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ലാ​ണ് വി​ല ഇ​ത്ര​യ​ധി​ക​മാ​യി ഉ​യ​ർ​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പു​വ​രെ 45 രൂ​പ​യാ​യി​രു​ന്നു ഏ​ത്ത​യ്ക്ക​യു​ടെ വി​ല. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ഇ​ത് അ​ന്പ​തി​ലെ​ത്തു​ക​യും ഈ ​ആ​ഴ്ച തു​ട​ക്ക​ത്തി​ൽ എ​ഴു​പ​തി​ലേ​ക്ക് കു​തി​ച്ചു​യ​രു​ക​യു​മാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ഏ​ത്ത​ക്കു​ല​ക​ൾ എ​ത്താ​ത്ത​തി​നു പു​റ​മെ നാ​ട​ൻ ഏ​ത്ത​ക്കു​ല​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം. വ​യ​നാ​ട്ടി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി ഏ​ത്ത​ക്കു​ല​ക​ൾ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. മ​റ്റ് പ​ഴ വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

മാ​ന്പഴ​ത്തി​ന് മാ​ത്ര​മാ​ണ് വി​ല​ക്കു​റ​വു​ള്ള​ത്. ഞാ​ലി​പ്പൂ​വ​ന് കി​ലോ​യ്ക്ക് അ​ന്പ​ത് രൂ​പ​യാ​ണ്. 60 രൂ​പ​യി​ൽ കി​ട​ന്ന ക​റു​ത്ത മു​ന്തി​രി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 140 രൂ​പ കൊ​ടു​ക്ക​ണം. പ​ച്ച​മു​ന്തി​രി​ക്ക് 120 രൂ​പ​യാ​ണ് വി​ല. ആ​പ്പി​ളി​ന്‍റെ വി​ല 160 രൂ​പ​യാ​ണ്. കാ​ശ്മീ​രി ആ​പ്പി​ൾ ല​ഭി​ക്കാ​ത്ത​താ​ണ് ആ​പ്പി​ളി​ന്‍റെ വി​ല ഉ​യ​രാ​ൻ കാ​ര​ണം.

വി​ദേ​ശ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ആ​പ്പി​ൾ വി​ൽ​പ്പ​ന​ക്കാ​യി എ​ത്തു​ന്ന​ത്. കൈ​ത​ച്ച​ക്ക​യു​ടെ വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. റം​സാ​ൻ സ​മാ​ഗ​ത​മാ​കാ​നി​രി​ക്കെ സ​മൂ​ഹ നോ​ന്പു​തു​റ​ക​ൾ അ​ട​ക്കം സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന വ​ർ​ധി​ക്കും. അ​തി​നാ​ൽ ത​ന്നെ നോ​ന്പു​കാ​ല​ത്ത് പ​ഴ​ങ്ങ​ളു​ടെ വി​ല​യു​യ​രു​ന്ന​ത് ആ​ളു​ക​ൾ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക​ഭാ​ര​മാ​ണ് വ​രു​ത്തു​ന്ന​ത്.

Related posts