ജയ്പുർ: മനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന ഐസ്ക്രീം ആരെങ്കിലും വറുത്തുകഴിക്കുമോ? എന്നാൽ കേട്ടോളൂ… കഴിക്കും! അത്തരത്തിലൊരു വാർത്തയാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരില്‍നിന്നു പുറത്തുവരുന്നത്.
ഐസ്ക്രീം തയാറാക്കുന്ന രീതിതന്നെയാണ് ഇതു പ്രശസ്തമാകാൻ കാരണം. ഒരു സ്കൂപ്പ് ഐസ്ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു.
വറുത്ത ഐസ്ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്സും കൊണ്ട് അലങ്കരിക്കുന്നു.ഐസ്ക്രീം പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണത്രെ ഈ ഫ്രൈഡ് ഐസ്ക്രീം.
ദിവസേന ധാരാളം ആളുകള്‍ ഐസ്ക്രീമിന്റെ പുതിയ വെറൈറ്റി ആസ്വദിക്കാന്‍ എത്താറുണ്ടെന്നു ജയ്പുരിലെ കടയുടമകള്‍ പറയുന്നു.