നടുക്കടലില്‍ താമസമാക്കാം! ഫ്രൈയിംഗ് പാന്‍ ടവര്‍ സഞ്ചാരികളെ മാടിവിളിക്കുന്നു; വടക്കന്‍ കരോളിനയിലെ അത്ഭുത ഹോട്ടലിനെക്കുറിച്ചറിയാം

frying-pan-tower-hotel-largeഅമേരിക്കയിലെ വടക്കന്‍ കരോളിനയിലാണ് ഈ അത്ഭുത ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 50 അടി ആഴമുള്ള സമുദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നിര്‍മ്മിതി പണ്ടൊരു വിളക്കുമാടമായിരുന്നു. 1854ല്‍ നിര്‍മ്മിച്ച ഈ വിളക്കുമാടം അനേകകാലം കപ്പല്‍ യാത്രകള്‍ക്ക് വഴികാട്ടിയായി. 1964 ല്‍ എട്ടു മുറികളോടുകൂടി നിര്‍മ്മിച്ച ഹോട്ടലാണ് ഇന്ന് ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

frying-pan-tower-hotel-exterior-xlarge

ഹെലികോപ്റ്റര്‍ സവാരി പോലുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ സഞ്ചാരികള്‍ക്കായി നടത്തിവരുന്നു. ഹെലികോപ്റ്ററിലോ ബോട്ടിലോ സഞ്ചരിച്ച് മാത്രമെ ഈ ഹോട്ടലില്‍ എത്തിപ്പെടാനും സാധിക്കുകയുള്ളു. എട്ട് മുതല്‍ പന്ത്രണ്ട് വരെ ആളുകളെ മാത്രമെ ഹോട്ടലില്‍ താമസിപ്പിക്കുകയുള്ളു. ഇന്‍ര്‍നെറ്റ് സൗകര്യം, വിശാലമായ അടുക്കള, ഹെലിപാഡ് ഡെക്ക് തുടങ്ങിയവ ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. താമസക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്.

frying-pan-tower-hotel-ocean-large

ഹോട്ടലില്‍ ലഭ്യമാക്കിയിരിക്കുന്ന വിനോദപരിപാടികളാണ് മറ്റൊരാകര്‍ഷണം. മീന്‍പിടുത്തമാണ് ഇതില്‍ പ്രധാനം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ ഹോട്ടലില്‍ നിന്നുകൊണ്ടുതന്നെ മീന്‍പിടിക്കാം. പുറത്തുപോയി മീന്‍പിടിക്കണമെങ്കില്‍ ബോട്ട് ഏര്‍പ്പാടാക്കും. 2015 ല്‍ നോ മാന്‍സ് ഫോര്‍ട്ട് എന്നൊരു കോട്ട ഇത്തരത്തില്‍ ഹോട്ടലാക്കിയിരുന്നു. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലോര്‍ഡ് പാല്‍മേസ്ടന്റെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചതായിരുന്നു നടുക്കടലിലെ ഈ കോട്ട. വിചിത്രമായ സ്ഥലങ്ങള്‍ കോട്ടകളാക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഫ്രൈയിംഗ് പാന്‍ ടവര്‍.

frying-pan-tower-hotel-twin-large

Related posts