സൗദി വനിതകൾക്ക് വിമാനം പറത്താനും അവസരം. സൗദിയിലെ റിയാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈനസ് എന്ന വിമാനക്കന്പനിയാണ് കോ-പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡർമാരുടെയും ഒഴിവിലേക്ക് സൗദി വനികളെ ക്ഷണിച്ചിരിക്കുന്നത്.
തങ്ങൾ പരസ്യം നല്കി 24 മണിക്കൂറിനുള്ളിൽത്തന്നെ 1000 സൗദി വനിതകൾ സഹപൈലറ്റ് ആകാൻ താത്പര്യം പ്രകടിപ്പിച്ച് അപേക്ഷ അയച്ചതായി ഫ്ലൈനസ് വക്താവ് അറിയിച്ചു. സൗദിയിലെ വ്യോമയാന മേഖലയിൽ ജോലി ചെയ്യാൻ സൗദി വനിതകൾക്ക് നിയമപ്രകാരം വിലക്കൊന്നുമില്ലെങ്കിലും രാജ്യത്തെ വിമാനക്കന്പനികളിൽ ഒന്നിൽപ്പോലും ഇവർ ജോലിചെയ്യുന്നില്ല.