കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍നിന്ന് അമ്മ എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍ പച്ചാളം പൊതു ശ്മശാനത്തില്‍ ഇന്ന് രാവിലെ 11ഓടെ എറണാകുളം സൗത്ത് പോലീസിന്റെയും കോര്പ്പറേഷന് അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
കൊച്ചി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ തന്നെ പോലീസ് ഏറ്റുവാങ്ങി. സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കുട്ടിയുടെ അമ്മയില്‍നിന്ന് അനുമതി പോലീസിന് ഇന്നലെ ലഭിച്ചു.
യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
പ്രസവത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി ഡോക്ടറുടെ അനുമതി ലഭിച്ചാല്‍ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാര് പറഞ്ഞു.
വൈകാതെ ഇവരെ കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവതിയില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്കും അയയ്ക്കും.