ഗർഭകാലത്തെ മനോഹരമായ യാത്ര മെറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെ പകർത്തുന്ന രീതി ഇപ്പോൾ പതിവാണ്. അടുത്തിടെ യുഎസിൽ ഒരു യുവതി തന്റെ വിചിത്രമായ പ്രസവ ഫോട്ടോഷൂട്ട് നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കെന്റക്കിയിൽ നിന്നുള്ള ചെറിഡൻ ലോഗ്സ്ഡൺ എന്ന 23 കാരിയായ യുവതി ശവസംസ്കാര പ്രമേയത്തിലുള്ള ഗർഭകാല ഷൂട്ടിംഗിൽ കറുത്ത ഗൗൺ ധരിച്ചാണെത്തിയത്.
ചിത്രങ്ങളിൽ അവളുടെ സോണോഗ്രാമിന്റെ ഫോട്ടോകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുകൾ തുടച്ച് ഇരുണ്ട മൂടുപടത്തിൽ ചിത്രീകരിച്ചിരിക്കുന്നതായി കാണിക്കുന്നു.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത് . പലരും അവളെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇത് ആഘോഷിക്കുമെന്നും അവൾ വെളിപ്പെടുത്തി.