കാമുകന്റെ പ്രതികാരം! വിവാഹവേദിയിലേക്ക് കുറെ ഫോട്ടോയുമായി കാമുകന്‍ കയറിവന്നു, ആ കല്യാണവിശേഷങ്ങള്‍ ഇങ്ങനെ

ye4yeeyw4a7yകട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കാമുകിയാല്‍ പണികിട്ടിയ രണ്ടു കാമുകന്മാരുടെ കഥ കണ്ട് നാം ഒരുപാട് ചിരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു കല്യാണക്കഥയാണ് സോഷ്യല്‍മീഡിയയിലെങ്ങും പറന്നുനടക്കുന്നത്. കേരളത്തിലൊന്നുമല്ല കേട്ടോ ഈ സംഭവം. അങ്ങ് കാനഡയിലെ ടൊറന്റോയിലാണ് കഥ നടക്കുന്നത്.

പതിവുപോലെ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു, ആ മനുഷ്യന്‍ കയറിവരുന്നതുവരെ മാത്രം. വിവാഹവേദിയില്‍ വധുവരന്മാര്‍ താലിക്കെട്ടാനായി നില്ക്കുന്നതിനിടെയാണ് വധുവിന്റെ മുന്‍കാമുകന്‍ കയറിവരുന്നത്. കൈയില്‍ കുറച്ചധികം ഫോട്ടോകളുമുണ്ട്. വധുവിന്റെ വേഷത്തില്‍ നില്ക്കുന്ന മുന്‍കാമുകിയുമൊത്തുള്ള ചിത്രങ്ങളുമായിട്ടായിരുന്നു അയാള്‍ വന്നത്. കാമുകിയുമൊത്തുള്ള രഹസ്യ ചിത്രങ്ങള്‍ കാമുകന്‍ വിവാഹവേദിയില്‍ പരസ്യമാക്കിയതോടെ കല്യാണവേദി ഒരു ഗോദയായി മാറി.

ആളുകള്‍ ഭക്ഷണം കഴിക്കുന്ന മേശമേല്‍ എല്ലാം ചിത്രങ്ങള്‍ വിതറുകയായിരുന്നു കാമുകന്‍ ചെയ്തത്. ഇതോടെ വരന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി. വധുവിന്റെ ബന്ധുക്കളുമായി പൊരിഞ്ഞപോരുമായി. വാക്കുതര്‍ക്കം അടിയിലേക്ക് കടക്കാന്‍ അധികം താമസമുണ്ടായില്ല. എന്തായാലും കല്യാണം കുളമായി. ഇതിനിടെ മുന്‍കാമുകനിട്ടും കിട്ടി കണക്കിന് തല്ല്. രണ്ടെണ്ണം കിട്ടിയാലെന്താ കാമുകി കണ്ണുനീര്‍ കുടിച്ചല്ലോ എന്ന സന്തോഷത്തിലാണത്രേ കാമുകന്‍.

Related posts