ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്ലിയും എആര്‍ റഹ്മാനും ഒന്നിച്ച പ്രീമിയര്‍ ഫുട്സാല്‍ ഫുട്ബോള്‍ ലീഗിന്റെ തീം സോംഗ് പുറത്തിറങ്ങി. റഹ്മാന്റെ സംഗീതത്തിനൊപ്പം വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളും തീംസോംഗിന്റെ പ്രത്യേകതയാണ്. ‘നാംഹേ ഫുട്സാല്‍’ എന്നാരംഭിക്കുന്ന ഗാനം റഹ്മാന്റെ ചെന്നൈയിലെ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡ് ചെയ്തത്. അടുത്തമാസമാണ് പ്രീമിയര്‍ ഫുട്സാല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ലൂയി ഫിഗോയാണ് മറ്റൊരു ബ്രാന്‍ഡ് അംബാസിഡര്‍. തീം സോംഗിന് യൂട്യുബിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്.