മോസ്കോ: സെപ്റ്റംബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരിട്ടു പങ്കെടുക്കില്ലെന്ന് ക്രെംലിൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിൽ അവസാനിച്ച ബ്രിക്സ് ഉച്ചകോടിയിലും പുടിൻ നേരിട്ടു പങ്കെടുത്തില്ല. യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യുടെ അറസ്റ്റ് വാറന്റ് നേരിടുന്ന അദ്ദേഹം വീഡിയോ ലിങ്കിലൂടെയാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
ദക്ഷിണാഫ്രിക്ക ഐസിസി അംഗമാണ്. ഇന്ത്യ ഐസിസി അംഗമല്ലാത്തതിനാൽ പുടിനെതിരേയുള്ള വാറന്റ് നടപ്പാക്കാൻ ബാധ്യതയില്ല.