പരവൂർ : ബിജെപിക്കെതിരെയുള്ള ഇടതുപക്ഷ പോരാട്ടത്തിന് ആത്മാർത്ഥതയുണ്ടെ ങ്കിൽ വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് പിൻതുണ നൽകാൻ ഇടതുമുന്നണി തയാറാകണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു.
യുഡിഎഫ് സ്ഥാനാർത്ഥി. എൻ.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പരവൂർ നോർത്ത് മണ്ഡലം ഐക്യജനാധിപത്യമുന്നണി കണ്വെൻഷൻ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളിൽ സിപിഐ യും സിപിഎമ്മും മത്സരിക്കുന്നത് കോണ്ഗ്രസ് മുന്നണിയിലാണെന്നും ദേവരാജൻ ചൂണ്ട ിക്കാട്ടി.
യുഡിഎഫ് പരവൂർ നോർത്ത് മണ്ഡലം ചെയർമാൻ പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. ജയചന്ദ്രൻ, പരവൂർ രമണൻ, രാജേന്ദ്രപ്രസാദ്, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, ബി.സുരേഷ്, എൻ. രഘു, ഉണ്ണികൃഷ്ണപിള്ള, ജി.രഘു, ഗീത, ഷൈനിസുകേഷ്, ഗീത കല്ലുംകുന്ന്, മിനി, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.