ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടു കോടി 35 ലക്ഷം കെട്ടിപ്പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.
കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്.
ഇന്ന് ശതകോടീശ്വരനായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു കള്ളു ചെത്തുകാരനായിരുന്നുവെന്നും ഇന്ന് തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്ക്വയര്‍ വരെ അദ്ദേഹം പ്രശസ്തനാണെന്നും ശക്തിധരന് പറയുന്നു.
അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും ശക്തിധരന് തന്റെ എഫ്ബി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
അന്ന് ആദ്യമായിട്ടാണത്രെ ഈ നേതാവ് തന്റെ ഓഫീസിലുള്ള ആ മുറിയില്‍ താമസിച്ചത്്.
അതിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ കണ്ണൂരിലെ ഒരു നേതാവ് ചികില്‍സക്കായി ഈ മുറിയില്‍ അതിനുമുമ്പ് താമസിച്ചിരുന്നതായും ജി ശക്തിധരന് പറയുന്നു.
എന്നാല്‍ ഈ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ലെന്നും ജി ശക്തിധരന് പറയുന്നു. അത് പോലെ തന്നെ കോവളത്തെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചും ഈ നേതാവിന് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നു.
രണ്ട് വലിയ കെട്ടുകളായിട്ടാണ് ആ പണം ലഭിച്ചത്. അതില്‍ ഒരു കെട്ട് പാര്‍ട്ടി ആസ്ഥാനത്തെ സീനിയര്‍ ആയ ജീവനക്കാരന് നല്‍കിയതെന്നും അടുത്ത് കെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് അടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് ഈ നേതാവ് കൊണ്ടുപോയെന്നും ജി ശക്തിധരന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്…
ഞാൻ എന്തിന് പ്രതികരിക്കണം? “Raul RodrigoAwaiting your response and action from brother G SakthidharanReply15h
“ഏതോ സുമനസ്സ് എന്റെ പോസ്റ്റിൽ പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഇത് .എല്ലാ ദിവസവും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും നേരെ അസഭ്യവർഷം പതിവുള്ളതാണ് ..അതുകൊണ്ട് ഈ സുഹൃത്ത് എന്നോട് സഹതപിച്ചിട്ടോ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടോ ഫലമില്ല.
എനിക്ക് ആകെയുള്ള സങ്കടം എന്റെ പോസ്റ്റിൽ സഹകരിക്കുന്ന സഹോദരിമാർക്ക് നേരിടുന്ന ദുഃഖമാണ്.എനിക്കുള്ള ഏക പോംവഴി കൂടുതൽ സഹോദരിമാരെ ഫ്രണ്ട്സ് ആയി സ്വീകരിക്കാതിരിക്കുകയാണ്. പുരുഷ കേസരികൾ ഇതിനോടൊന്നും പ്രതികരിക്കുന്നവരല്ല.
അസഭ്യ ഭാഷ ഉപയോഗിക്കുന്ന ഒരാളെയും അവർ unfriend ചെയ്യില്ല. ഒരാൾ മാത്രം unfriend ചെയ്തിട്ട് കാര്യമില്ലല്ലോ. ഈ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതിൽ അതിനിപുണൻ ഒരു മന്ത്രിതന്നെയാണ്.
അയാളുടെ ആദ്യഭാര്യയോട് എങ്ങിനെയാണ് പകവീട്ടിയതെന്ന് ആ ഭാഷയിൽ നിന്ന് മനസിലാകും. അതിപ്പോൾ ക്ളിഫുകളിൽ എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ.
എനിക്കെതിരെയുള്ള അസഭ്യവർഷം കണ്ട് മനം നൊന്ത് ഏതോ സുഹൃത്ത് സഹതപിച്ചു എഴുതിയതായിരിക്കും. അത് തടയാൻ ഞാൻ അശക്തനാണ് , എങ്കിലും എന്റെ പണി ഇന്ന് തുടങ്ങുകയാണ് .
സിംഹാസനത്തിൽ ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ തുണിയുരിഞ്ഞു നിൽക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ അർധരാത്രി സൂര്യനുദിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ.
കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കും. അസത്യത്തിന്റെ കണികപോലും ഉണ്ടാകില്ല. ഓർത്തോ . മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും .
നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായികാ ഇന്ന് പാർട്ടിയിൽ ഇല്ല.
എന്നെക്കൊണ്ട് വായിപ്പിക്കണോ ? എങ്കിലും മറുപടി കൊടുക്കണമെന്ന സുഹൃത്തിന്റെ അഭ്യർത്ഥന മാനിക്കുന്നു. ഇന്ന് തുടങ്ങാം അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കൊണ്ട് ആ ഭാഷയിൽ തന്നെ കുറിച്ചോട്ടെ .
Mr “Raul Rodrigo This is my answer to your question. For the time being, I consider myself the little boy who dared to tell the truth: “But the king is naked!”Someone I loved once gave me a box full of darkness. It took me years to understand that this too, was a gift. He is very popular from Trivandrum to Time Square, now the trillionnaire son of an ordinary toddy tapper. Once I helped him count huge amounts of currency gifted by several big shots. It happened at my erstwhile office at Kaloor in Cochin for two consecutive days, where he stayed. To my knowledge this was first time he stayed in this ofice. A former MLA from North also stayed in same room for few months for treatment , when he was brutally attacked by political rivals. For his convenience an AC was installed in the room. I remember the amount counted when I was till there. It was two crore thirty five thousand. In the mean time I along with my colleague , who was the elder son of the brother of a legendary leader, rushed to to buy two large reed mats( കൈതോലപ്പായ) for packing the currency . I am proud to say that trillionnaire ‘s father was a fan of this kind of mats when he was poor man..The amount was kept in the dicky of an Innova car that rode to Trivandrum late night . In the car was a minister in the present cabinet. What happened to the money? It simply went to darkness. He loves darkness and all exchanges of money take place in darknes Now another incident. A millionnaire once gifted two packets of currency to this gentleman at his hotel in Kovalam at late night. He took the packets to the party centre and handed over one packet to a senior staff member in the office, who was waiting to see him around 11 pm. He took one to his flat opposite. Both packets were covered with envelopes with with hotel’s name on it. Both were of the same size. So both must have the same amount in them. Due to some reasons, the person who received the envelope at the office opened it and counted the amount in the presence of another staff. It contained Rs 10 lack. I can site many other incidents. I am divulging these two as some hooligans.are attacking me and my family in social media. Are they also paid for it? I would like to warn that my writings on such issues will continue unless these hooligans stop their attack forthwith. I am sure, they are guided from the top and they should get instructions from the top. I am waiting for the response.