കൈതോലപ്പായയില് പണം കടത്തിയവരുടെ പേരുവിവരങ്ങള് പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്ശനവുമായി ജി ശക്തിധരന്.
”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന് എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന് ക്യാമറയില് വിളിച്ചു പറഞ്ഞപ്പോള് ഞാനോര്ക്കുകയായിരുന്നു ഞാന് ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില് പത്രാധിപസമിതി അംഗമാകാന് എഴുതിയ പരീക്ഷയില് ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില് കടന്നുകൂടി എന്ന് ചോദിച്ചാല് സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില് കുറിച്ചു
ശക്തിധരന്റെ കുറിപ്പ്…
‘ പുലരാത്ത
ഒരു രാവും ഇല്ലല്ലോ ‘.
സി രാധാകൃഷ്ണന്
ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ് ! ഞങ്ങള് നാളത്തെ പകല് കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള് പൂര്ത്തിയാക്കണമെന്ന് കരുതിയതാണ്.
പക്ഷെ ഞങ്ങള്ക്ക് പരസ്യം നല്കിക്കൂടെന്ന് സ്വകാര്യസ്ഥാപനങ്ങളോട് കര്ക്കശനിര്ദേശം കൊടുത്തിരിക്കുന്നത് അറിയാന് വളരെ വൈകിപ്പോയതുകൊണ്ടു ഞങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടായത് സത്യമാണ്. പക്ഷെ ഞങ്ങള് അതു അതിജീവിക്കും. അത് അതിജീവിച്ചേ മതിയാകൂ.
എന്തായാലും മുഖ്യമന്ത്രി നേരിട്ട് അങ്ങിനെ ചെയ്തുവെന്ന് വിശ്വസിക്കാതിരിക്കാനാണ് എനിക്ക് ഇഷ്ടം.അദ്ദേഹത്ത ചുറ്റിപ്പറ്റി നില്ക്കുന്ന പ്രത്യേകിച്ചും പി ശശിയും പി എം മനോജും അടക്കമുള്ള കാളികൂളിസംഘത്തിന്റെ ഉപദേശമായിരിക്കാം ഇതിനു പിന്നില്.
ദേശാഭിമാനിയില് പത്രാധിപന്മാര് തെരുവില് ചൂടപ്പം പോലെ പത്രം വിറ്റ് നടന്ന ഒരു യുഗം ആരംഭിച്ചത് എറണാകുളം ബ്രോഡ്വേയില് എന്റെ നേതൃത്വത്തിലായിരുന്നു.
അക്കാലത്തെ ബ്രോഡ്വേയിലെ ചില വലിയ വ്യാപാരികള് ഞങ്ങളുടെ ശല്യം ഒഴിവാക്കാന് ഉറക്കെ വിളിച്ചു പറയാറുണ്ട് .അവര്ക്കത്ഹന്റെ പൈസ കൊടുക്ക് .
ദേശാഭിമാനിയില് ശമ്പളം ഇല്ലാത്തതുകൊണ്ട് ഇറങ്ങിയതായിരിക്കും എന്ന ഒരു കുത്തും. അതുകേട്ടിട്ടും പിന്വാങ്ങിയിട്ടില്ല.
ഞങ്ങളുടെ ടീമില് മുമ്പ് ബിന്നി ജിയോവനോള കമ്പനി പൂട്ടിയപ്പോള് തൊഴില് രഹിതനായ ഒരു അത്യുന്നത നേതാവിന്റെ കുടുമ്പത്തിലെ ഒരാളും പതിവായി ഈവനിംഗ് പത്രം ഇറക്കാന് ഉണ്ടായിരുന്നു.
എറണാകുളം മേനക ജംഗ്ഷനില് കാറിലിരുന്ന ഏതോ ഉന്നതന്റെ കയ്യിലേക്ക് പത്രം കൊടുത്തപ്പോള് ഭാര്യയെ നോക്കി അദ്ദേഹം പറഞ്ഞത് അയാള്ക്ക് ഒരു രൂപ കൊടുത്തേയക്കു എന്നായിരുന്നു.
അത്രയും പറഞ്ഞു അദ്ദേഹം തിരിഞ്ഞപ്പോള് കണ്ടത് ഈ അത്യുന്നത നേതാവിന്റെ കുടുംബക്കാരന് തോളത്തു പത്രക്കെട്ടുമായി പൈസക്ക് നില്ക്കുന്നതാണ്.
ആ ഉദ്യോഗസ്ഥന് ഞെട്ടിപ്പോയി. കമ്പനിയില് ജോലി നഷ്ടപ്പെട്ടപ്പോള് പത്രം വില്പ്പനയ്ക്ക് ഇറങ്ങി ഈ അതിസുന്ദരന് എന്നാണ് അദ്ദേഹം ധരിച്ചത്.
ദേശാഭിമാനിയിലെ ജോലിയുടെ ഭാഗമായി ഞങ്ങളിതിനെ മാറ്റി എന്നത് ആര്ക്കും സങ്കല്പ്പിക്കാനാവില്ലല്ലോ. അടിയന്തിരാവസ്ഥക്കാലത്തു നിരവധി ദിവസങ്ങളില് തിരുവനന്തപുരത്തേക്കു കെഎസ്ആര്ടിസി ബസിലെ പോര്ട്ടറെപ്പോലെ പത്രക്കെട്ടു കയറ്റാന് ഒരു മടിയുമില്ലാതെ ചാടി കയറിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എന്റെ നാട്ടിലെ സര്ക്കാര് ഉദ്യോഗസ്ഥന് ആലുവയില് നിന്ന് വരുമ്പോള് കാണുന്നത് ഞാന് ബസില് പത്രംകയറ്റുന്ന കാഴ്ചയാണ്.
അദ്ദേഹം നാട്ടില് അതിന് നല്ല പ്രചാരണം കൊടുത്തു .എനിക്ക് എറണാകുളം ബസ് സ്ഥാന്ഡില് പോര്ട്ടര് പണിയാണ്.പത്രപ്രര്ത്തനം അല്ലെന്നു. അടിച്ച പത്രം മിച്ചം വന്നാല് അതും കൊണ്ട് സൗത്ത് റയില്വേ സ്റ്റേഷനില് ഓട്ടമായിരുന്നു.
രാത്രി മംഗലാപുരത്തേക്ക് പായുന്ന തീവണ്ടിയില് തപ്പി പിടിച്ചു കയറി അത് വിറ്റു തീര്ക്കാന്. തലക്കെട്ട് ഇംഗ്ലീഷില് ഉറക്കെ ഞാന് വിളിക്കും..ഒരുദിവസം രാത്രി ഉറക്കെ വിളിച്ചുപറഞ്ഞത് P M CHARAN SING RESIGHNS എന്നായിരുന്നു,അന്നെല്ലാം പാര്ട്ടിയും ദേശാഭിമാനിയും ആയിരുന്നു എന്റെ കുടുംബം.
ഇന്ന് ആ കസേരകളില് ഇരിക്കുന്നവരില് പലരും നേതാക്കളുടെ അനാശാസ്യങ്ങള്ക്ക് കീഴ്പ്പെട്ട് മുകളില് എത്തിയവരോ അവര്ക്കു കീഴപ്പെട്ട് മുകളിലെത്തിയവരോ ആണ്. ‘
എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന് എഫ്ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന് ക്യാമറയില് വിളിച്ചു പറഞ്ഞപ്പോള് ഞാനോര്ക്കുകയായിരുന്നു ഞാന് ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില് പത്രാധിപസമിതി അംഗമാകാന് എഴുതിയ പരീക്ഷയില് ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില് കടന്നുകൂടി എന്ന് ചോദിച്ചാല് സാന്മാര്ഗിക മായി ഇവിടെ എഴുതാനാകില്ല.
എന്നെ കടുത്തഭാഷയില് പരിഹസിച്ചു ഏതാനും മിനിറ്റ് മുമ്പ് പോസ്റ്റിട്ട ലീല എന്ന സഹോദരിക്ക് ഞാന് ഒരു ബൊക്കെ സമ്മാനിച്ച് ആദരിച്ചു. ‘എപ്പഴും എപ്പഴും പണം ചോദിച്ചാല്’ എന്ത് ചെയ്യും എന്നായിരുന്നു ലീലാവിലാസം.
പണ്ട് സി എച്ച് .കണാരന് പറയാറുള്ള ഒരു ചൊല്ലുണ്ട് ‘ പാല് ചുരത്തി നിര്ത്തിക്കൂടാ അത് സമയാസമയം കറന്നുകളയണം’ ഞാന് എഴുതിയതില് അശ്ലീലം കാണരുതേ. എന്നാലും ഈ കേമിയോട് ഒരഭ്യര്ത്ഥന ഇങ്ങിനെ പറയാതിരിക്കുന്നത് ശരിയല്ലല്ലോ .. ‘ഉള്ളില് ശശി ഉണ്ട് . അതുകൊണ്ട് സഹോദരി മടിക്കുത്ത് അമര്ത്തി പിടിച്ചോണം.
ഞങ്ങളോട് സഹതാപം പ്രകടിപ്പിച്ചു ഒരു സന്ദേശം അയച്ച മലയാളികളുടെ എഴുത്തു തറവാട്ടിലെ സവ്യസാചിയായ സി രാധാകൃഷ്ണന് സാറിന്റെ ഒരു വാചകം ഞങ്ങള്ക്ക് വേണം.
ഞങ്ങളോട് ഐക്യദാര്ഢ്യം പുലര്ത്തുന്ന ഒരു വാചകം.! പ്രതീക്ഷാ നിര്ഭരവും അര്ത്ഥപൂര്ണ്ണവുമായ ആ വാചകം ഞങ്ങള്ക്ക് അയച്ചുകിട്ടിയത്ഇങ്ങിനെയാണ് ‘പുലരാത്ത ഒരു രാവും ഇല്ലല്ലോ ‘. ആ സുമനസിന്റെ ആവാക്കുകള് സാംസ്കാരിക കേരളത്തിന് വിനയപുരസ്സരം സമര്പ്പിച്ചോട്ടെ ?..