അന്പലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനൽസിൽനിന്നുള്ള രക്ഷയ്ക്കായി മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക വഴിപാട്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് മന്ത്രിയുടെ ജന്മനക്ഷത്രമായ ചതയം നാളിൽ കളർകോഡ് മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തിയത്.
മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു.
പൊളിറ്റിക്കൽ ക്രിമിനലുകളുടെ ആക്രമണത്തിൽനിന്നും രക്ഷനേടുന്നതിനു വേണ്ടി മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദനുവേണ്ടി 13 വർഷം മുന്പും ഇതേ പോലെ മൃത്യുഞ്ജയ ഹോമ വഴിപാട് എൽ.പി. ജയചന്ദ്രൻ നടത്തിയിട്ടുണ്ട്.