തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ടാകാം വി.എസ്. പങ്കെടുക്കാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ ഔദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടർന്നാണ് വി.എസ്. അച്യുതാനന്ദൻ ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.