കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ പാർട്ടി സംസ്ഥാന സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പാര്‍ട്ടിക്ക് കത്ത് നല്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് അദ്ദേഹം കത്ത് നല്‍കിയത്. കത്ത് നല്‍കിയതായി സുധാകരന് സ്ഥിരീകരിച്ചു.
കത്ത് കൊടുത്ത കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ സുധാകരനെ സംസ്ഥാനസമിതിയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്ണന്.