ഐഎഎസ് ഉദ്യോഗസ്ഥരെ മണ്ടന്മാരെന്നു വിളിച്ച് മന്ത്രി ജി. സുധാകരന്. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാരാണ്, ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് ഒരു മത്സരപരീക്ഷമാത്രമാണ്, അവര്‍ ദൈവങ്ങള്‍ അല്ലെന്നും മന്ത്രി പറഞ്ഞു.
നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല. ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്. ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും. മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല. അന്ന് ശരി ചെയ്തപ്പോള്‍ അംഗീകരിച്ചെങ്കില്‍ ഇപ്പോള്‍ ചെയ്ത തെറ്റിനെ ശക്തമായി എതിര്‍ക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.