ഇ​ട​ത് എം​പി​മാ​ർ കൈ ​പൊ​ക്ക​ണം രാ​ഹു​ലി​നു പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

ചാ​രും​മൂ​ട്: ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​രാ​ണ് അ​ടു​ത്ത​താ​യി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ എം​പി​മാ​ർ കൈ​പൊ​ക്കി​യാ​ൽ മാ​ത്ര​മേ രാ​ഹു​ൽ​ഗാ​ന്ധി​ക്കോ സോ​ണി​യ​ഗാ​ന്ധി​ക്കോ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​കാ​ൻ ക​ഴി​യൂ. ആ ​യ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ​ത്തെ ജ​ന​ങ്ങ​ളു​ടെ വോ​ട്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ. ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts