ആലപ്പുഴ:കൃഷിയെക്കുറിച്ച് സംസാരിക്കുകയും കൃഷിചെയ്യാതിരിക്കുകയുമാണ് പാർട്ടി ഭാരവാഹികൾ ചെയ്യുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.കൃഷി ചെയ്യുന്നതിനുള്ള സ്ഥലത്തിന്റെ കുറവടക്കം ഇതിന് കാരണമെങ്കിലും ഉള്ള സ്ഥലത്ത് കൃഷി ചെയ്യാനും ജനങ്ങളെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് വളപ്പിൽ നിർമാണമാരംഭിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ജില്ലാ ജൈവകർഷക സഹകരണസംഘത്തിന്റ ഉദ്ഘാടനചടങ്ങുകളിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കൃഷിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം മറ്റെല്ലാ അനുബന്ധ മേഖലകളും കൃഷിയെ തുടർന്ന് വികസിച്ചതാണ്.എന്നാൽ മാധ്യമങ്ങൾ ഐഎഎസ് നേടുക എന്നതാണ് മഹത്തായ കാര്യമെന്ന പ്രചരണമാണ് നിലവിൽ നടത്തുന്നത്.ഐഎഎസ് ഉദ്യോഗസ്ഥന് ബ്യൂറോക്രാറ്റാകാനുള്ള പരിശീലനമാണ് ലഭിക്കുന്നത്.
പ്രതിബന്ധങ്ങളുണ്ടായില്ലെങ്കിൽ കൃഷി ആദായകരമാണ്.നെല്ലിന്റെ വില ഇനിയും വർധിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടെലിഫോണിലൂടെ നിർവഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു,സി.കെ.സദാശിവൻ,എ.എം.ആരിഫ് എംഎൽഎ,ആർ.രാജേഷ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ,ആർ.നാസർ,കെ.രാഘവൻ,എ.മഹേന്ദ്രൻ,എച്ച്.സലാം, കെ.പ്രസാദ്,പി.പി.ചിത്തരഞ്ജൻ,ജി.ഹരിശങ്കർ,ടി.കെ.ദേവകുമാർ,ഡോ.കെ.ജി പത്മകുമാർ,ഡി.പ്രിയേഷ്കുമാർ,എം.സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാനജില്ലാ തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയ കർഷകരെ ചടങ്ങിൽ ആദരിച്ചു.തെരഞ്ഞെടുക്കപ്പെട്ട കർഷകർക്കായി സംഘടിപ്പിച്ച ശില്പശാലയുൂം പരിപാടിയുടെ ഭാഗമായി നടന്നു.