ആലപ്പുഴ: പ്രമുഖർ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും അന്പലപ്പുഴ മണ്ഡലത്തിലെയും ജില്ലാതലത്തിൽ പ്രവർത്തിക്കുന്നവരടക്കമുള്ള സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇന്നലെ വൈകുന്നേരത്തോടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ ചിലർ സംഭവം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ അപ് ലോഡ്ചെയ്തതാര്? മന്ത്രി ജി. സുധാകരനും സിപിഎം നേതാക്കളും ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ
