കലോത്സവത്തിന് ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നതിനെ വിമര്‍ശിച്ച് ഗായകന് ജി.വേണുഗോപാല്‍. കലോത്സവത്തിലെ തര്‍ക്കങ്ങളുടെ പ്രധാനകാരണം ഗ്രേസ് മാര്‍ക്കാണെന്നും വേണുഗോപാല്‍ പറയുന്നു. ഗ്രേസ് മാര്‍ക്കിനു പകരം ഗ്രേസ് തുകയാണ് നല്‍കേണ്ടതെന്നും മലയാളത്തിന്റെ പ്രിയ ഗായകന് പറയുന്നു.
കലോത്സവത്തിനു ഗ്രേസ് മാര്‍ക്ക് കിട്ടി പ്രൊഫഷണല്‍ കോഴ്സിനു പോയിരുന്നെങ്കില്‍ യേശുദാസ് കെ. ജെ. യേശുദാസ് ഇന്നൊരു എഞ്ചിനിയറാകുമായിരുന്നെന്നും അന്ന് അതില്ലാഞ്ഞതു കൊണ്ടാണ് മലയാള സംഗീതത്തിന്റെ ചരിത്രം മാറിയതെന്നും വേണുഗോപാല്‍ പറഞ്ഞു. ഓരോ ഇനത്തിലും നാല്പതോ അമ്പതോ വിധികര്‍ത്താക്കളുടെ പാനലുണ്ടാക്കി അവരുടെ പേരുകള്‍ മുന്‍കൂട്ടി പരസ്യപ്പെടുത്തണം. അവരില്‍ നിന്നുവേണം വിധികര്‍ത്താക്കളുടെ അന്തിമ പട്ടികയുണ്ടാക്കേണ്ടത്. ഇത്തരം വിപുലമായ പാനലിനെ സ്വാധീനിക്കുന്നത് എളുപ്പമല്ലാത്തതിനാല്‍ മത്സരഫലം കൃത്യമായി നിര്‍ണയിക്കപ്പെടും. മികച്ച വിധികര്‍ത്താക്കള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണമെന്നും വേണുഗോപാല്‍ പറഞ്ഞു. അപ്പീല്‍ വച്ച് മത്സരങ്ങള്‍ നടത്തരുതെന്നും ഗ്രേസ് മാര്‍ക്കാണ് അപ്പീല്‍ വ്യാപകമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.