g v3
2009 ലെ ഒരു ഗാനമേള സദസ്. സ്ഥലം ചാലക്കുടിക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്. എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്ക്കും ഒരു കലാഭവന്‍ മണി ഗാനം… എന്ന പൊതു ആവശ്യം ഉയര്‍ന്നു കേട്ടുകൊണ്ടേയിരിക്കുന്നു.
പ്രകോപനം സഹിക്കവയ്യാണ്ടായപ്പോള്‍ ഞാന്‍ പറഞ്ഞു ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല, ഞാന്‍ വിചാരിച്ചാല്‍ അവ അതുപോലെ പാടാന്‍ സാധിക്കുകയുമില്ല! പരിപാടി തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സ്റ്റേജിനു സമീപം ഒരു വെള്ള കാര്‍ വന്നു നിന്നു.
ജയാരവങ്ങള്‍ക്കിടയില്‍ മണി ഇറങ്ങി വന്ന് ബലിഷ്ടമായ ഒരു ആലിംഗനത്തില്‍ എന്നെ കുടുക്കി! മൈക്കിലൂടെ മണിയുടെ പ്രശസ്തമായ ഒരു ഗാനം പാടി ആ വേദിയില്‍ എന്നോടുള്ള സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു. മണിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ അബുദാബിയില്‍ ഒരു സ്റ്റേജില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ബഹറിനിലും ഷാര്‍ജയിലും പ്രോഗ്രാം ചെയ്തത് ഓർമിച്ച് ജി. വേണുഗോപാല്‍