വത്തിക്കാൻ: ദക്ഷിണ ഇറ്റലിയിലെ പുലിയയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും.
കൃത്രിമബുദ്ധിയെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും മാർപാപ്പ പങ്കെടുക്കുക. ഇക്കാര്യം വത്തിക്കാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു മാർപാപ്പ ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തേക്കും
അതേസമയം, ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ക്ഷണപ്രകാരമാണു സന്ദർശനം.