എരുമപ്പെട്ടി: നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവും അനിയനും ചേർന്നു മർദിച്ചതായി പരാതി.
ദേശമംഗലം വറവട്ടൂർ അയ്യോട്ടിൽ മുസ്തഫയുടെ മകൾ ഫരീദ ഭാനു (22) വിനാണ് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടങ്ങോട് മനപ്പടി മണിയാറത്ത് മുഹമ്മദ് മകൻ ഷെക്കീർ, സഹോദരൻ ഫിറോസ് എന്നിവർ ചേർന്നാണ് മർദിച്ചത്.
നാലുവർഷം മുുന്പാണ് ഗൾഫിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷെക്കീർ ഫരീദ ഭാനുവിനെ വിവാഹം ചെയ്തത്.
മൂന്നര വയസുള്ള ഒരു മകൾ ഇവർക്കുണ്ട്. നൽകിയ സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്ന് ഫരീദ ഭാനു പറയാറുണ്ടെന്ന് മാതാവ് ലൈല പറയുന്നു.
പുതിയ വീടിന്റെ പാല് കാച്ചലിനോടനുബന്ധിച്ച് ഒരാഴ്ച മുൻപാണ് ഫരീദ ഭാനു ഭർതൃവീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം വാക്സിനെടുക്കുന്നതിനായി ആരോഗ്യകേന്ദ്രത്തിലേക്കു സ്കൂട്ടിയിൽ കൊണ്ട് വരുന്നതിനിടയിൽ കുഴികളിൽ ചാടിച്ചും ബ്രേക്ക് ഇട്ടും ഇതിനു ശ്രമിച്ചുവെന്നും പറയുന്നു.
ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനോട് ഫരീദ ഭാനു വിവരം ധരിപ്പിച്ചിരുന്നു.
തുടർന്ന് വീട്ടിലെത്തിയ യുവതിയെ ഭർത്താവ് ഷെക്കീറും അനിയൻ ഫിറോസും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് മുറിയിൽ കയറി വാതിലടച്ച ഫരീദ എരുമപ്പെട്ടി പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ഫരീദയെ ആദ്യം കുന്നംകുളത്തുള്ള ആശുപത്രിയിലും ഗുരുതര പരുക്കായതിനാൽ അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കു മാറ്റുകയുമായിരുന്നു.
ഫരീദ ഭാനുവിലെ തലയ്ക്കും ശരീരമാസകലവും സാരമായി പരുക്കേറ്റിട്ടുണ്ട്. വസ്ത്രം കീറി പറിഞ്ഞ നിലയിലായിരുന്നു.
ഗർഭത്തിലുള്ള കുട്ടിയുടെ അവസ്ഥ 24 മണിക്കൂറിനുശേഷം മാത്രമേ പറയാൻ കഴിയൂവെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.