മ​മ്മൂ​ക്ക​യെ പ​റ്റി​യാ​ണ്, ര​ണ്ട് പ​റ​യ​ണം… തുറന്നടിച്ച് സംവിധായകൻ ഗഫൂർ ഇല്യാസ്;  ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ  ചർച്ചയാകുമ്പോൾ…


ച​ല​ച്ചി​ത്രം എ​ന്ന ചി​ത്ര​ത്തിന്‍റെ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഗ​ഫൂ​ർ ഇ​ല്ല്യാ​സി​ന്‍റെ ഫേ​സ്ബു​ക് പോ​സ്റ്റ്‌ ആ​ണ് ഇ​തി​നോ​ട​കം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക​യെ പ​റ്റി​യാ​ണ്, ര​ണ്ട് പ​റ​യ​ണം…

എ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടി വ​ന്ന ഫേ​സ്ബു​ക് കു​റി​പ്പി​ൽ മ​മ്മൂ​ട്ടി​യെ കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാ​മാ​ണ് പ​റ​യു​ന്ന​ത്.

ച​ല​ച്ചി​ത്രം എ​ന്ന ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രൈ​യ്‌​ല​ർ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് അ​ത് മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​നെ കൊ​ണ്ട് ത​ന്നെ സി​നി​മാ​പ്രേ​മി​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന അ​തി​യാ​യ മോ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​നാ​യി മ​മ്മൂ​ക്ക​യി​ലേ​ക്ക് എ​ത്താ​ൻ ഒ​ട്ട​ന​വ​ധി വ​ഴി​ക​ൾ താ​ണ്ടി​യെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ഒ​ടു​വി​ൽ ര​ണ്ടും ക​ല്പി​ച്ചു കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​മ്മൂ​ട്ടി​യു​ടെ ന​മ്പ​റി​ലേ​ക്ക് ട്രൈ​യ്‌​ല​റും ത​ന്നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അയച്ചതും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​ക്കാ​യി കാ​ത്തു നി​ന്ന നി​മി​ഷ​ങ്ങ​ളും എ​ല്ലാം ത​ന്നെ വ​ള​രെ ര​സ​ക​ര​മാ​യാ​ണ് ഗ​ഫൂ​ർ ഇ​ല്യാ​സ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

അ​വ​സാ​നം മ​മ്മൂ​ട്ടി എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ എ​ക്കാ​ല​ത്തെ​യും സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ ന​ട​ൻ ത​നി​ക്ക് മ​റു​പ​ടി അ​യ​ച്ചെ​ന്നും ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്യാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്‌​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

മ​ന​സും മു​ഖ​വും ഒ​രു പോ​ലെ സു​ന്ദ​ര​മാ​യ ആ ​ന​ട​നെ കു​റി​ച്ച് ഒ​രു​പാ​ട് എ​ഴു​തി​യാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്‌ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ത​ല​ക്കെ​ട്ടി​ൽ പ​റ​ഞ്ഞ പോ​ലെ “മ​മ്മൂ​ക്ക​യെ കു​റി​ച്ചാ​ണ് ര​ണ്ട് പ​റ​യ​ണം” എ​ന്ന​തി​ന് പ​ക​രം “മ​മ്മൂ​ക്ക​യെ കു​റി​ച്ചാ​ണ് ക​ണ്ടു പ​റ​യ​ണം” എ​ന്ന് തി​രു​ത്തി വാ​യി​ക്ക​ണ​മെ​ന്നും ഗ​ഫൂ​ർ ഇ​ല്യാ​സ് കൂ​ട്ടി ചേ​ർ​ക്കു​ന്നു.

ച​ല​ച്ചി​ത്രം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ര്യ, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, ഗ​ഫൂ​ർ വൈ ​ഇ​ല്യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ടോ​ൺ​സ് അ​ല​ക്‌​സാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ടി​നു കെ. ​തോ​മ​സ് എ​ഡി​റ്റിം​ഗും സം​ഗീ​തം ക്രി​സ്‌​റ്റി ജോ​ബി​യും ഡി​സൈ​ൻ അ​നു​ലാ​ലും നി​ർ​വ​ഹി​ക്കു​ന്നു. പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment