കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ്: ഗ​ഗ​ന്‍ ന​രം​ഗി​നു വെ​ള്ളി

ഗോ​ള്‍ഡ്‌​കോ​സ്റ്റ്: ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ ഗ​ഗ​ന്‍ ന​രം​ഗി​നു കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി. 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ പ്രോ​ണ്‍ ഇ​ന​ത്തി​ലാ​ണ് ന​രം​ഗ് വെ​ള്ളി നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​യു​ടെ അ​ന്നു രാ​ജ് സിം​ഗ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 28 പോ​യി​ന്‍റാ​ണ് അ​ന്നു രാ​ജ് സിം​ഗ് നേ​ടി​യ​ത്.

ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വ് ന​രം​ഗ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ 617.6 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​നം നേ​ടി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ന​ലി​ല്‍ 1.4 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ന​രം​ഗി​നു സ്വ​ര്‍ണം ന​ഷ്ട​മാ​യ​ത്. 246.3 പോ​യി​ന്‍റാ​ണ് ല​ണ്ട​ന്‍ ഒ​ളി​മ്പി​ക് വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വ്‌​ സ്‌​കോ​ര്‍ ചെ​യ്ത​ത്.

2016 റിയോ ഒളിന്പിക്സിനു ശേഷം നരംഗ് ആദ്യമായാണ് ഈയിനത്തിൽ മത്സരിക്കുന്നത്. പുരുഷവിഭാഗത്തിൽ ഇന്ത്യ 10 മീറ്റർ എയർ പിസ്റ്റളിലും വനിതാ വിഭാഗത്തിൽ 10 മീറ്റർ എ‍യർ റൈഫിളിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

Related posts