അബുദാബി: ട്വന്റി 20 മത്സരങ്ങളിൽ 1000 സിക്സുകൾ നേടുന്ന ആദ്യ താരമായി യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ഗെയ്ൽ നേട്ടം കൈവരിച്ചത്.
19-ാം ഓവറിൽ കാർത്തിക് ത്യാഗിയെ സിക്സിനു പറത്തിയാണ് വിൻഡീസ് താരം സിക്സർ സഹ്രസത്തിലേക്ക് എത്തിയത്. അടുത്ത ഓവറിൽ ഒരു സിക്സ് കൂടി നേടി ഗെയ്ൽ 1001ലെത്തി.
എന്നാൽ മത്സരത്തിൽ വ്യക്തിഗത സ്കോർ 99 ൽ നിൽക്കെ ഗെയ്ൽ പുറത്തായത് നിരാശയായി. എട്ട് സിക്സും ആറു ഫോറുമാണ് ഗെയ്ലിന്റെ ബാറ്റിൽനിന്ന് പിറന്നത്.