പോര്‍ട്ട് ഓഫ് സ്പെയ്ൻ: വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യക്കെതിരായ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നായിരുന്നു ഗെയ്ൽ പറഞ്ഞിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുന്നതായി ആരോടും പറഞ്ഞിട്ടില്ലെന്നാണ് ഗെയ്ലിന്റെ പുതിയ പ്രതികരണം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പുറത്തുവിട്ട വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ 301-ാം നമ്പർ ജഴ്സിയണിഞ്ഞാണ് താരം കളത്തിലിറങ്ങിയത്. 41 പന്തില്‍ 72 റണ്‍സടിച്ച ഗെയ്ല് പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ബാറ്റ് ഉയര്‍ത്തി ആരാധകരോട് യാത്ര പറഞ്ഞാണ് ഗെയ്ല് മടങ്ങിയത്.
എന്നാല്‍ മത്സരശേഷം ഗെയ്ലിന്റെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത് വിന്‍ഡീസ് ക്രിക്കറ്റ് ടീമിലുണ്ടാകും.”-ഗെയ്ൽ വീഡിയോയിൽ പറയുന്നു. ഗെയ്ൽ വിരമിച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്ന് വിൻഡീസ് നായകൻ ജേസൺ ഹോൾഡറും വ്യക്തമാക്കി.
The question you’ve all been asking..has @henrygayle retired from ODI cricket?👀 #MenInMaroon #ItsOurGame pic.twitter.com/AsMUoD2Dsm
— Windies Cricket (@windiescricket) August 14, 2019