‘ഗജ’ വരുന്നു തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത; കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ‘ഗ​ജ’ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ട്ട​​​തോ​​​ടെ കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം.
ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നു ​സം​​​സ്ഥാ​​​ന കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും പ്ര​​​ഖാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പ് നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​കും ഗ​​​ജ ക​​​ര​​​യി​​​ലേ​​​ക്ക​​​ടു​​​ക്കു​​​ക. നേ​​​ര​​​ത്തേ ചെ​​​ന്നൈ​​​ക്കു തൊ​​​ട്ട​​​ടു​​​ത്തു ചെ​​​ല്ലു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ട ഗ​​​ജ​​​യു​​​ടെ ദി​​​ശ ഇ​​​ന്ന​​​ലെ മാ​​​റി. ദി​​​ശ​​​മാ​​​റ്റം ചു​​​ഴ​​​ലി​​​ക്കാ​​​റ്റിനെ ദു​​​ർ​​​ബ​​​ല​​​മാ ക്കും. ഇ​​​ന്നു തീ​​​വ്ര​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​കു​​​ന്ന ‘ഗ​ജ’ വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ ദു​​​ർ​​​ബ​​​ല​​​മാ​​​കും.

Related posts