യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ടീമിന് ഇപ്പോഴുള്ളതെന്ന് മുൻ താരം ഗൗതം ഗംഭീർ. ഇന്ത്യയുടെ നാലാം നന്പറിലെ പ്രശ്നം പരിഹരിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളി താരം സഞ്ജു വി. സാംസണു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജു, ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളർത്തിയെടുക്കാനുള്ള സമയമാണിത്.
വിക്കറ്റ് കീപ്പറാകാനുള്ള കഴിവ് ആർക്കെല്ലാം ഉണ്ടോ അവരെയെല്ലാം പരീക്ഷിക്കണം. പ്രകടനം മോശമാണെങ്കിൽ മറ്റുള്ളവർക്കും അവസരം നൽകുക – ഗംഭീർ പറഞ്ഞു. ഭാവിയിലേക്ക് നോക്കേണ്ട സമയമാണ്.
ധോണി ക്യാപ്റ്റനായിരുന്നപ്പോൾ അങ്ങനെയാണ് ചെയ്തത്. ഓസ്ട്രേലിയയിൽ നടന്ന കോമണ്‍വെൽത്ത് ബാങ്ക് പരന്പരയ്ക്കിടയിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോണി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ലോകകപ്പിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലായിരുന്നു ധോണിയുടെ ശ്രദ്ധയെന്നും ഗംഭീർ പറഞ്ഞു.