ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി നടത്തിയ കേസിൽ ചങ്ങനാശേരിയിൽ അറസ്റ്റിലായ ചിലർക്ക് മാലം ചീട്ടുകളി സംഘവുമായി ബന്ധമെന്ന് പോലീസ്.
ഇവർ മാലം സംഘത്തിൽ ചീട്ടുകളി നടത്തിയിരുന്നു. മാലം സംഘം പോലീസ് നിരീക്ഷണത്തിലായതോടെയാണ് സംഘത്തിലെ ചിലർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വീടു വാടകക്കെടുത്ത് ചീട്ടുകളി നടത്തിയതെന്നും പോലീസ് പറഞ്ഞു.
ചങ്ങനാശേരി പോത്തോട് മുതലുവാലിച്ചിറ കോളനിയിൽ അന്പിശേരി ബാബുവിന്റെ വീട് കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടന്നത്. നാലര ലക്ഷം രൂപയുമായാണ് 12 അംഗ ചീട്ടുകളി സംഘത്തെ ചങ്ങനാശേരി പോലീസ് ഇന്നലെ വൈകുന്നേരം ആസൂത്രിതമായി പിടികൂടിയത്.
ഡിവൈഎസ്പി വി.ജെ ജോഫിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
കോട്ടയം, പത്തനംതിട്ട മേഖലയിലെ അന്തർസംസ്ഥാന ചീട്ടുകളി സംഘമാണ് പിടിയിലായതെന്ന് ഡിവൈഎസ്പി പറഞ്ഞു. പാന്പാടി വടക്കേക്കര ബാബു ഏബ്രഹാം, മാങ്ങാനം മറ്റത്തിൽ സുരേഷ് ബാബു, പെരിങ്ങര പോത്തിരിക്കൽചിറ സന്തോഷ്,
തൃക്കോതമംഗലം കുളങ്ങര കെ.കുഞ്ഞ്, അങ്ങാടി നന്പിശേരിത്താനത്ത് മനോജ്, ചുമത്ര മുണ്ടകത്തിൽ ചെറിയാൻ ജോണ്, കല്ലറ പുത്തൻവീട്ടിൽ സുർജിത്ത്, രമണൻ നഗർ കൊട്ടാരചിറയിൽ ശരത്, ഏറ്റുമാനൂർ കോനാട്ട് കളത്തിൽ ശ്യാം, വണ്ടിപ്പേട്ട പാറശേരിൽ വീട്ടിൽ പി.എം.മുകിൽ, പുഴവാത് കട്ടച്ചിറ വീട്ടിൽ ശരത്, പാക്കിൽ ശ്രീവത്സം വീട്ടിൽ അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുന്പ് വടക്കേക്കരയിൽ വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെയും കുറുന്പനാടത്തുനിന്നും മറ്റൊരു സംഘത്തേയും ചങ്ങനാശേരി മാർക്കറ്റു ഭാഗത്തു നിന്നും വേറൊരു സംഘത്തെയും ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
ചങ്ങനാശേരി സിഐ പ്രശാന്ത് കുമാർ, പ്രിൻസിപ്പൽ എസ്ഐ റാഫിഖ്, എസ്ഐമാരായ രമേശ്, റ്റി.കെ സാജുമോൻ, എഎസ്ഐമാരായ അനീഷ് വിജയൻ, ആന്റണി മൈക്കിൾ, ഷിബു, ബിജു, ജീമോൻ, സാബു, സിപിഒമാരായ സിറാജ്, റ്റി.അനീഷ്, ബിജു, മാത്യു പോൾ, ജിബിൻ ലോബോ, സാംസണ് എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.